Wednesday, March 28, 2012

              നിഴല്‍                                      
ഏകയായി  ഈ  ജീവിതപാതയില്‍ -
മൂകയായി  ഞാന്‍  നില്‍ക്കും  നേരം,
ഏതോ  ഓര്‍മ്മകള്‍  എന്‍  മനസ്സിനെ 
തഴുകുമ്പോള്‍  അതൊന്നും
ഇനി  തിരികെ  കിട്ടില്ലെന്ന  കാര്യം 
 വേദനിപ്പിക്കുന്നു എന്‍ ഇടനെന്‍ജിനെ !   
കൊഞ്ചി പറയാനും  എന്‍  തേങ്ങലുകള്‍ 
കേള്‍ക്കാനും എന്‍ നിഴലായ നിഴലോ 
എന്നെ  വിട്ടകുന്നു!
എന്തിനെന്നറിയില്ല  എങ്കിലും ഓരോ 
നിമിഷവും  ഞാന്‍ ആ നിഴലിനെ 
സ്നേഹിക്കുന്നു ! ഈ വേര്‍പാട്‌ എന്തിനോ?
തിരികെ വരാത്ത  നിന്നെ നോക്കി
വീണ്ടും  കേഴുകയാണെന്‍   മനം.... 
വിടപറഞ്ഞില്ല  നീയെന്നെ  വിട്ടകന്നപ്പോള്‍
വിടചോദിക്കാഞ്ഞതുമെന്തേ   നീ 
സുഹൃത്തേ  എന്‍  നെഞ്ചിലെ 
ഇത്തിരി വെട്ടം കനലാക്കി മാറ്റിയ -
തെന്തിനു നീ?? ഒരുവാക്കും പറയാതെ 
മറുവാക്കിനായി   കാത്തുനില്‍ക്കാതെ  
നീ  അകന്നപ്പോള്‍   തകര്‍ന്നതെ -
ന്റെ   ഹൃദയമാണെന്ന് അറിയുക   പ്രിയ
തോഴി !  എന്നില്‍ ഇനി ഒരിക്കലും 
ചേരാത്ത   നിഴലായി  മാറിയതെന്തിനു നീ??Friday, September 16, 2011

                                  മിഴിനീര്‍ 
അന്നൊരു  നാള്‍  നീയെന്‍  ചെവിയില്‍  മൂളി, 
ഒരുനാളും  പിരിയില്ലെന്ന് , ഒരുനാളും 
 എന്‍ മിഴി  നനയ്ക്കില്ലെന്നു ,
എനിക്കറിയില്ല , നീ ആ വാക്കുകള്‍ ഇന്നും 
ഓര്‍ക്കുന്നുവോയെന്നു , മറക്കരുതേ എന്നുപറയാന്‍  
അര്‍ഹതയില്ലെന്നു അറിഞ്ഞിട്ടും 
വീണ്ടും ഞാന്‍ പറഞ്ഞിടുന്നു...
അകലെക്കലേക്ക് നീ മറഞ്ഞിടുമ്പോള്‍
അറിയാതെ നിന്‍ നിഴല്‍ മങ്ങിടുമ്പോള്‍ , എന്തിനോ 
വീണ്ടും ഞാന്‍ കൊതിച്ചിടുന്നു - നിന്‍ വാക്കിനോ
നോക്കിനോ  എന്തിനെന്നറിയാതെ  
ഞാന്‍ പകയ്ക്കുന്നു....
എന്‍ ഹൃദയത്തില്‍ മഞ്ഞു വീഴുന്ന പോലെ , 
 എന്‍ കണ്മുന്നില്‍ എന്തോ നിഴല്മറ നീങ്ങിടുന്നു....
എപ്പോഴോ ഞാന്‍ കണ്ട  സ്വപ്നമെന്നോണം 
അലറി വിളിക്കാന്‍  തോന്നിതുടങ്ങുമ്പോള്‍ - ആരോ
  എന്നോടരുതെന്നു ഓതും പോലെ...
എന്‍ കണ്ചിമ്മി  തുറക്കുമ്പോള്‍ എന്തിനു നീ 
വീണ്ടും എന്മുന്നില്‍ വന്നിടുന്നു - എന്‍ മിഴികള്‍
നിറയ്ക്കാനോ   അതോ എന്‍  ഹൃദയം പിളര്‍ക്കാനോ ??
എന്‍ കണ്ണുനീര്‍  ഇത്രമേല്‍  കൊതിക്കുന്നുവോ
നീ - എങ്കില്‍ ഞാനെന്‍ കണ്ണുകള്‍ 
നിനക്കായ്  സൂക്ഷിക്കാം!!
എന്റെ  കണ്ണുകള്‍  അടയുന്ന  നിമിഷം  വരെ 
എന്നും  നിന്നെയോര്‍ത്ത് ഞാന്‍  കരഞ്ഞിടാം.....!!!!!

Monday, June 06, 2011

                                                         മൊഴി .....
നിന്നെ കാണാന്‍ കൊതിക്കുന്ന മാത്രയില്‍,
എന്‍ കണ്മുന്നില്‍ വന്നു നില്‍ക്കുന്നുവോ,
പിന്നെയും നീയെന്നോടെന്തോ മൊഴിയാതെ
മൊഴിഞ്ഞിടുന്നോ? മൗനമേ, നീയീനിമിഷം
വാചാലയാകൂ, പ്രിയമന്ത്രങ്ങള്‍ ചെവിയില്‍ മൂളു....
നീയെന്നെ തെന്നലായി തഴുകുന്നുവോ,
ഞാനിളം കാറ്റ് ഏറ്റു, നിന്‍ തഴുകലാര്‍ന്നു-
നാണിച്ചു നില്‍ക്കവേ , നീ എന്‍ കണ്മുന്നില്‍
മഴനീര്‍ തുള്ളിയായി , എന്‍ നെറ്റിയില്‍ പതിക്കുന്നു....
മഞ്ഞുതുള്ളികള്‍ പൊടിഞ്ഞ പനിനീര്‍
പൂവുപോല്‍, നിന്‍ സ്പര്‍ശം എന്നെ
പുണരുന്നു.... കാറ്റായും കാറായും
ഇന്ന് നീയെന്നില്‍ നിറയുന്ന ഈയവസരം 
എന്നന്നേക്കുമായി, എന്‍ സ്വത്തായി 
ഞാന്‍ കരുതവേ, പിന്നെയും മനസ്സെന്തോ
മൊഴിഞ്ഞിടുന്നു ഞാന്‍ പോലും കേള്‍ക്കാതെ-
എന്തോ എനിക്കിപ്പോഴുമറിയില്ല- അന്ന് എന്‍റെ
ഹൃദയം മന്ത്രിച്ചതെന്തെന്ന്!
തെന്നലില്‍ മടിയിലെ കുഞ്ഞു പൂവുപോല്‍,
നാളെയും കാത്തു നാമ്പിടാന്‍ നില്‍ക്കുന്ന
പുല്‍ക്കൊടിയെ പോലെ , എന്നെ തഴുകുന്ന 
മാരുതനാരോ, അത് നീയാണോ?  

Saturday, May 14, 2011

                                                   മോഹം        
കിനാവിന്‍റെ തീരങ്ങളില്‍  ഒളിപ്പിച്ചു -
വെയ്ക്കാനൊരു  മയില്‍‌പ്പീലിതുണ്ട്പോല്‍ ,
മഴനീര്‍തുള്ളി താഴേക്കുതിരുമ്പോള്‍
ആര്‍ത്തുവിളിക്കാനോരുങ്ങുന്ന  മയിലിന്നി -
മനസ്സുപോള്‍ എന്നിലെ 
ഹൃദയവും അതിന്‍റെ താളവും 
നിന്നെയും തേടി മിടിക്കവേ , ഓരോ 
നിമിഷവും എന്നില്‍ നീയെന്ന 
ദിവ്യാനുരാഗം  ഉടലെടുക്കുന്നു.....
എന്നോടായി ഓരോ മണല്‍ത്തരികളും 
ചോദ്യങ്ങള്‍ ചോദിക്കവേ , എന്തെന്നില്ലാതെ
ഞാനാകെ വലയുന്നു , എന്നുത്തരം 
നീയായി മാറുന്നു....എങ്ങോ
കണ്ടുമറന്ന  പാവക്കളിയുടെ  നിഴലിന്‍റെ
 ഇരുണ്ട വെളിച്ചത്തില്‍  നീയുണ്ടാകണമെന്ന
മോഹം വെറുതെയാണെന്ന സത്യം 
നാളുകള്‍ക്കിപ്പുറവും  എന്നെ രസിപ്പിക്കുന്നു!!!
അരികിലില്ലെങ്കിലും നീയെന്‍ അരികിലു -
ണ്ടെന്ന കിനാവിനെത്ര  മധുരമെന്നു 
ഓര്‍ത്തുപോകുന്നു....എവിടെയോ , ഏതോ
പെരുമഴയിലോ , ഇരുട്ടിലോ  ഞാന്‍ നിന്നെ 
തിരയുബോഴും , ഞാന്‍ അറിഞ്ഞീല 
നീയെന്‍  ഹൃദയത്തിലുന്ടെന്ന  കാര്യം.....

Friday, April 15, 2011

                              സ്വപ്നം
ഖി  നീയെവിടെ ,  ഒരു  കുളിര്‍കാറ്റായി 
എന്നെ തഴുകവേ , ഒരു  മൂളിപാട്ടായി 
എന്‍റെ  കാതില്‍  സ്വകാര്യമോതവേ , 
ഞാന്‍  ചോദിക്കാതെ  എനിക്കായ് 
നിന്‍  ചുമലുകള്‍ ഒരു  താങ്ങായി
തന്നപ്പോള്‍ , ഞാനേറെ  നിന്‍ 
സ്നേഹത്തില്‍   ആഹ്ലാദിക്കവേ ,
നീ  തന്ന  സ്നേഹം   നീ  തന്നെ
തിരിച്ചെടുക്കുന്നതെന്തിനു  സഖി . . . .
ഒരു  സ്വപ്നമായി  മാത്രമോ  നിന്‍റെ
സ്നേഹം  എനിക്ക്  നീ  നല്‍കിയത്????
ഒരു  താങ്ങിനായി  നിന്‍  ചുമലുകള്‍  
ഞാനിന്നു  എങ്ങും  തേടവേ , 
ഒരു  ആശ്വാസത്തിനായി  നിന്‍  വാക്കുകള്‍
ഞാന്‍  തപ്പിയലയവേ , ഞാന്‍  മനസ്സിലാക്കുന്നു 
അത്  വെറും  ആഗ്രഹങ്ങളെന്നു....
പിന്നെയും  പിന്നെയും  എന്നെ 
നോവിപ്പിക്കാന്‍ , എന്തിനു നീ സഖി 
എന്‍റെ  ജീവനില്‍  നിറയുന്നു???
ഞാന്‍   അറിയാതാണെങ്കിലും ,
എന്‍  അധരത്തില്‍  നിന്നുതിര്‍ന്നെക്കാം 
നിന്നെ  വെറുക്കുന്ന  വാക്കുകള്‍....
മനസ്സിലാക്കൂ  സഖി , ഈ പ്രിയന -
ത്രമാത്രം  നിന്നെ  സ്നേഹിച്ചിരുന്നെന്നു......

Sunday, April 10, 2011

                                                                ഇരുള്‍ 
ഇരുള്‍  മൂടിയ  വഴിപാതയിലൂടെ  ഞാന്‍ നടന്നു - 
നീങ്ങിയപ്പോള്‍ , എന്തോ എന്നില്‍ നിന്നു - 
തിര്‍ന്നു വീഴും പോലെ....
ഞാനേറെ ആലോചിച്ചിട്ടും എനിക്ക് ഞാന്‍ 
പോലും അറിയാതെ  നഷ്ട്ടപെട്ടതെന്തെന്നു -
അറിയാതെ വീണ്ടും ഞാനാ വഴിയിലൂടെ
പിന്നെയും  പിന്നെയും  ദൂരത്തേക്കു....
എങ്ങോ നിന്നെത്തിയ  സൂര്യന്‍റെ  കിരണത്തിന്‍ 
വെളിച്ചമെന്നോണം  നീയെന്നില്‍ എങ്ങും 
പരത്തീ   തൂവെളിച്ചം......
പിന്നെയും ലകഷ്യമില്ലാതെ ഞാന്‍ നീങ്ങവേ , 
എന്നില്‍ പരന്ന വെളിച്ചം ഈ 
ലോകത്തെ  ഉണര്‍ത്തുന്ന  സൂര്യനെന്നു  തോന്നി.....
അങ്ങനെ....അങ്ങനെ....എന്നിലെ വെളിച്ചം
ഞാന്‍  അറിയാതെ  മങ്ങിമങ്ങി  പോയി , 
എന്തിനോ വീണ്ടും ഞാന്‍
ഇരുള്‍ പാതയില്‍  ഏകയായി.....പിന്നീടോ
ഞാന്‍  തിരിഞ്ഞുനോക്കവേ , എന്തോ 
ആ  ഇരുണ്ട  വെളിച്ചത്തില്‍   ഞാന്‍ 
ആ  മുഖത്തെ വീണ്ടും  കണ്ടു ..... എന്നില്‍
 നിന്നെപ്പോഴോ   താഴേക്കു   ഉതിര്‍ന്ന ആ  മുഖം......
എകയീ   പെണ്‍കൊടിയുടെ   ഹൃത്തിലെക്കായ്‌ 
ഒരായിരം   മഴത്തുള്ളികള്‍   പോഴിഞ്ഞതുപോല്‍ ....
പിന്നെടോ  ഞാന്‍  മനസ്സിലാക്കി  അതെന്‍റെ
മോഹത്തിന്‍    അശ്രുക്കള്‍   ആണെന്ന് ......  

Friday, April 08, 2011

                                                                 സ്നേഹമേ നീ.....
ആരോ പാടിയ പാട്ടിന്‍റെ വരികളില്‍
ഞാന്‍ നിന്‍റെ സ്വരം തേടിയലഞ്ഞു ,
എപ്പോഴോ ,   എങ്ങനെയോ   എന്നില്‍
 നിറഞ്ഞ നിന്‍ സ്വരം ഒരു 
ഹര്‍ഷാരവമായി  , മനസ്സിന്‍റെ അതിരില്ലാ
വാനങ്ങളില്‍ പാറിപറന്നു -
എങ്കിലും നീയെന്തിനെന്നെ പിരിഞ്ഞു
ഞാന്‍ വിസമ്മതിച്ചിട്ടും  നീ
എന്നില്‍നിന്നകന്നു , തരിപോലും
ഖേതമില്ലെങ്കിലും തോഴാ , വീണ്ടും
ഞാന്‍ , ഞാന്‍ പോലും അറിയാതെ
നിന്നെ  തേടി പോകുന്നു  - എന്തിനു നീ
ഇനിയും എന്നെ വേദനിപ്പിക്കുന്നു -
ഒരോര്‍മയായി നീയെന്നില്‍ നിലകൊള്ളുമ്പോള്‍
' എന്തിനു വീണ്ടും നീ....' എന്ന
എന്‍  മനസ്സിന്‍റെ  ചോദ്യത്തിന്   
മുന്‍പില്‍ ഞാനേറെ പകച്ചുപോകുന്നു....
അരുതേ തോഴാ! ഞാനീ ലോകത്തെ
ജയിചിടാന്‍ ഏറെ പാടുപെടുമ്പോള്‍
വീണ്ടും നീ ഒരു നനവുള്ള
ഓര്‍മയായി മാറരുതേ !!!!!